Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vd Satheeshan

ഒ​രു പൂ​വ് മോ​ഹി​ച്ച​വ​ന് പൂ​ങ്കാ​വ് ല​ഭി​ച്ച സ​ന്തോ​ഷം ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി: സ​തീ​ശ​നെ പ്ര​ശം​സി​ച്ച് മ​ല്ലി​ക സു​കു​മാ​ര​ൻ

വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ മ​ല​യാ​ള സി​നി​മ​യ്ക്കാ​യി ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ന​ന്ദി പ​റ​ഞ്ഞ് ന​ടി മ​ല്ലി​ക സു​കു​മാ​ര​ൻ. ഒ​രു പൂ​വ് മോ​ഹി​ച്ച​വ​ന് ഒ​രു പൂ​ങ്കാ​വ് ല​ഭി​ച്ച സ​ന്തോ​ഷം ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി​ക്ക് അ​ക​മ​ഴി​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് മ​ല്ലി​ക​യു​ടെ കു​റി​പ്പ്.

‘‘ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ ഉ​പ​ജീ​വ​ന​മാ​ക്കി, അ​ദ്ധ്വാ​നി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ക​ലാ​കാ​ര​ന്മാ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും അ​ഭി​മാ​ന​വും തോ​ന്നി​യ ദി​വ​സം.. ഇ​ന്ന​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണം ...ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ....​ഒ​രു പൂ​വ് മോ​ഹി​ച്ച​വ​ന് ഒ​രു പൂ​ങ്കാ​വ് ല​ഭി​ച്ച സ​ന്തോ​ഷം ന​ൽ​കി​യ അ​ങ്ങേ​ക്ക് അ​ക​മ​ഴി​ഞ്ഞ ന​ന്ദി..

ആ​ദ​ര​ണീ​യ​നാ​യ മു​ഖ്യ​മ​ന്ത്രി​ക്കും സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്‍റെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ആ​രാ​ധ്യ​നാ​യ വ​കു​പ്പ് മ​ന്ത്രി വി​ഷ്ണു​നാ​ഥി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പൂ​ച്ചെ​ണ്ടു​ക​ൾ.’’ ​മ​ല്ലി​ക സു​കു​മാ​ര​ന്‍റെ വാ​ക്കു​ക​ൾ.

 

 

 

 
 

Kerala

വിദേശത്ത് പോകേണ്ട, അന്താരാഷ്ട്ര പഠനസൗകര്യം ഉറപ്പാക്കാൻ 'കേരള നോളജ് വാലി'

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി 100 കോടി വിലയിരുത്തി. വിദേശ സർവകലാശാലകളുമായി സഹകരണം ശക്തമാക്കും.

വിദേശ സർവകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.

ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാഡമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും. ആധുനിക കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മികച്ച തൊഴിലവസരങ്ങളും മുൻനിര സ്ഥാപനങ്ങളുടെ പങ്കാളിത്തവും വഴി കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

Kerala

മിഷൻ സമുദ്ര പ്രഖ്യാപിച്ചു; കേരളത്തെ പോർട്ട് സിറ്റിയാക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ചു. കരയിലും കടലിലും വികസനത്തിനായി 400 കോടിയാണ് വകയിരുത്തിയത്. മാരിടൈം നയം നടപ്പാക്കും. കപ്പൽ നിർമാണ ശാല ആരംഭിക്കും. വിഴിഞ്ഞം കേരളത്തിന്‍റെ മുഖമായി വളർത്തിയെടുക്കും. വിഴിഞ്ഞം തുറമുഖ റെയിൽ പൂർത്തിയാക്കും.

കേരളത്തെ പോർട്ട് സിറ്റിയാക്കി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കടൽ, തീരദേശമേഖയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വിഴിഞ്ഞത്ത് തുറമുഖ റെയിൽ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇപ്പോഴും വിഴിഞ്ഞം പോർട്ടിന്‍റെ പ്രയോജനം കേരളത്തിനു ലഭിച്ചുതുടങ്ങിയിട്ടില്ല. മറ്റു പോർട്ടുകളിൽനിന്ന് ചരക്കുകൾ ഇവിടെ കൊണ്ടിറക്കി മറ്റു കപ്പലുകളിൽ കയറ്റിവിടുക എന്ന പ്രവർത്തനം മാത്രമാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.

തുറമുഖവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക് സ്ഥാപനങ്ങളും മറ്റ് അനുബന്ധസൗകര്യങ്ങളും വളരണമെങ്കിൽ റോഡ്, റെയിൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഇതു കണക്കിലെടുത്താണ് വിഴിഞ്ഞത്തിന്‍റെ വികസനത്തിനു പദ്ധതി പ്രഖ്യാപിച്ചത്.

 

Movies

മു​ഖ്യ​മ​ന്ത്രി​ക്ക് സ്വീ​ക​ര​ണം; ച​ട​ങ്ങി​ൽ ശ്രീ​കു​മാ​ര​ൻ ത​മ്പി​യും മോ​ഹ​ൻ​ലാ​ലും പ​ങ്കെ​ടു​ക്കും

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്ന ച​ട​ങ്ങി​ൽ ഗാ​ന​ര​ച​യി​താ​വ് ശ്രീ​കു​മാ​ര​ൻ ത​മ്പി​യും ന​ട​ൻ മോ​ഹ​ൻ​ലാ​ലും പ​ങ്കെ​ടു​ക്കും.

പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം. സ​മൂ​ഹം ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ്വീ​ക​ര​ണം ശ്രീ​കു​മാ​ര​ൻ ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​റ​വൂ​ർ പൗ​രാ​വ​ലി​യു​ടെ ആ​ദ​രം മോ​ഹ​ൻ​ലാ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കും. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ ആ​ദ​രി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​ര് വി​വ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ര​മേ​ഷ് ഡി. ​കു​റു​പ്പ് അ​റി​യി​ച്ചു.

Movies

ഇ​തെ​ല്ലാം ക​ണ്ടു ക​ണ്ണു​ക​ടി ഉ​ണ്ടാ​യ ചി​ല കു​ലം​കു​ത്തി​ക​ൾ ഓ​രി​യി​ട്ടു: റി​നി ആ​ൻ ജോ​ർ​ജ്

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ നേ​രി​ട്ട പ​ര​സ്യ​മാ​യ കൂ​കി​വി​ളി​ക​ളെ​യും പ്ര​തി​ഷേ​ധ​ത്തെ​യും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ന​ടി റി​നി ആ​ൻ ജോ​ർ​ജ്.

ഒ​രു​പാ​ട്‌ ദേ​ശി​യ നേ​താ​ക്ക​ളെ അ​ടു​ത്ത് കാ​ണാ​നും സം​സാ​രി​ക്കാ​നു​മു​ള്ള അ​വ​സ​രം ത​നി​ക്ക് ല​ഭി​ച്ചെ​ന്നും ഇ​തെ​ല്ലാം ക​ണ്ടു ക​ണ്ണു​ക​ടി ഉ​ണ്ടാ​യ ചി​ല കു​ലം​കു​ത്തി​ക​ൾ ഓ​രി​യി​ട്ടു​വെ​ന്നും അ​തി​നെ താ​ൻ അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ അ​വ​ഗ​ണി​ച്ചെ​ന്നും റി​നി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

''മെ​യ് 18 2026 എ​ന്‍റെ ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര​മാ​യ ഒ​രു സു​ദി​നം.. ഞാ​ൻ MLA എ​ന്ന് സ്നേ​ഹ​പൂ​ർ​വ്വം വി​ളി​ച്ചി​രു​ന്ന വ്യ​ക്തി കേ​ര​ള​ത്തി​ന്‍റെ CM ആ​യ ദി​വ​സം. എ​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​രം കൂ​ടി ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​ദം.

വേ​ദി​യി​ൽ നി​ന്ന് ത​ന്നെ ആ ​ച​രി​ത്ര മു​ഹൂ​ർ​ത്തം ക​ണ്ണ് കു​ളി​ർ​ക്കെ കാ​ണാ​നു​ള്ള ഭാ​ഗ്യം എ​നി​ക്കു​ണ്ടാ​യി.. ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു നി​മി​ഷം. ഒ​രു​പാ​ട്‌ ദേ​ശി​യ നേ​താ​ക്ക​ളെ അ​ടു​ത്ത് കാ​ണാ​നും സം​സാ​രി​ക്കാ​നു​മു​ള്ള അ​വ​സ​രം ല​ഭി​ച്ചു. ഇ​തെ​ല്ലാം ക​ണ്ടു ക​ണ്ണു​ക​ടി ഉ​ണ്ടാ​യ ചി​ല കു​ലം​കു​ത്തി​ക​ൾ ഓ​രി​യി​ട്ടു... അ​തി​നെ ഞാ​ൻ അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ അ​പ്പോ​ൾ ത​ന്നെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്തു.

അ​വ​ർ കോ​ൺ​ഗ്ര​സു​കാ​ർ ആ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല കാ​ര​ണം കോ​ൺ​ഗ്ര​സു​കാ​ർ അ​ത്ര​യും സ്നേ​ഹ​വാ​യ്‌​പോ​ടെ​യാ​ണ് എ​ന്നോ​ട് പെ​രു​മാ​റി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ​ക്ക് വ​ന്ന എ​ന്നെ കോ​ൺ​ഗ്ര​സു​കാ​ർ ആ​ട്ടി ഓ​ടി​ച്ചു എ​ന്ന് പ​റ​യു​ന്ന​വ​ർ​ക്കാ​യി ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​ൻ ആ​യി​രു​ന്ന തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡി​ക്ക് ഒ​പ്പ​മു​ള്ള എ​ന്‍റെ ചി​ത്രം പ​ങ്കു വെ​ക്കു​ന്നു''. റി​നി കു​റി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് വീ​ക്ഷി​ക്കാ​ൻ എ​ത്തി​യ റി​നി​യെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രു വി​ഭാ​ഗം കൂ​കി​വി​ളി​ക്കു​ക​യാ​യി​രു​ന്നു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​യു​ള്ള മു​ൻ ആ​രോ​പ​ണ​ങ്ങ​ളും, അ​ത് തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ളും ഉ​യ​ർ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

 

 

Kerala

കോ​ൺ​ഗ്ര​സി​നെ​തി​രെ ക​ടു​ത്ത അ​തൃ​പ്തി​യു​മാ​യി ല​ത്തീ​ൻ സ​ഭ; നാ​ള​ത്തെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​ൽ​ക്കാ​നി​രി​ക്കെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത അ​തൃ​പ്തി​യു​മാ​യി ല​ത്തീ​ൻ സ​ഭ രം​ഗ​ത്ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്യ​മാ​യ പി​ന്തു​ണ ന​ൽ​കി​യി​ട്ടും ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നാ​ള​ത്തെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കാ​ൻ സ​ഭാ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു.

സ​മു​ദാ​യ​ത്തി​ൽ നി​ന്ന് നാ​ല് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ വി​ജ​യി​ച്ചി​ട്ടും മ​ന്ത്രി​സ​ഭ​യി​ൽ ല​ത്തീ​ൻ വി​ഭാ​ഗ​ത്തി​ന് പ്രാ​തി​നി​ധ്യം ന​ൽ​കാ​ത്ത​താ​ണ് സ​ഭ​യെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന നേ​താ​വാ​യ എം. ​വി​ൻ​സെ​ന്‍റി​നെ മ​ന്ത്രി​യാ​ക്കാ​ത്ത​തി​ൽ ല​ത്തീ​ൻ സ​ഭ​യ്ക്ക് ക​ടു​ത്ത അ​മ​ർ​ഷ​മു​ണ്ട്. തീ​ര​ദേ​ശ മേ​ഖ​ല​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ഫി​ഷ​റീ​സ് വ​കു​പ്പ് മു​സ്‌​ലിം ലീ​ഗി​ന് ന​ൽ​കി​യ​തി​ലും സ​ഭാ നേ​തൃ​ത്വം പ​ര​സ്യ​മാ​യി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ടോ​ണി ച​മ്മി​ണി, ടി.​ജെ. വി​നോ​ദ്, എ.​ഡി. തോ​മ​സ്, എം. ​വി​ൻ​സെ​ന്‍റ് എ​ന്നി​ങ്ങ​നെ നാ​ല് എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യി​ട്ടും സ​മു​ദാ​യ​ത്തെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Kerala

ത​ല​സ്ഥാ​ന​ത്ത് നാ​ളെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശ​ന വി​ല​ക്ക്, വി​ഐ​പി​ക​ൾ​ക്ക് മാ​ത്രം പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം: പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ നാ​ളെ ‌രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ൽ ക​ടു​ത്ത ഗ​താ​ഗ​ത-​പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ പ​ത്ത് മ​ണി​ക്കാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ എ​ത്തു​മെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ലൂ​ടെ വി​ഐ​പി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും എ​ൻ​ട്രി അ​നു​വ​ദി​ക്കു​ക. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​ർ യാ​ത്രാ​സ​മ​യം മു​ൻ​കൂ​ട്ടി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ റി​ക്ക​വ​റി വാ​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

 

 

Movies

നി​ങ്ങ​ള് കോ​ൺ​ഗ്ര​സുകാ​ര​ന​ല്ല എ​ന്ന് എ​നി​ക്ക​റി​യാം, മ​ക​ന്‍റെ വി​വാ​ഹ​ത്തി​ന് വി​ളി​ച്ച​പ്പോ​ൾ വി​ഡി പ​റ​ഞ്ഞ​ത്; ഹ​രീ​ഷ് പേ​ര​ടി

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​ഡി. സ​തീ​ശ​ന് ആ​ശം​സ​ക​ളു​മാ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. മ​ക​ന്‍റെ വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ച്ച​പ്പോ​ൾ സ​തീ​ശ​ൻ ത​ന്നോ​ട് പ​റ​ഞ്ഞ മ​റു​പ​ടി പ​ങ്കു​വ​ച്ചാ​യി​രു​ന്നു ന​ട​ന്‍റെ കു​റി​പ്പ്.

‘‘എ​ന്‍റെ മ​ക​ന്‍റെ ക​ല്യാ​ണ​ത്തി​ന് വി​ളി​ച്ച​പ്പം മൂ​പ്പ​ര് ഒ​റ്റ​കാ​ര്യ​മേ എ​ന്നോ​ട് പ​റ​ഞ്ഞു​ള്ളു...‘​നി​ങ്ങ​ള് കോ​ൺ​ഗ്ര​സ്കാ​ര​ന​ല്ലാ എ​ന്ന് എ​നി​ക്ക​റി​യാം എ​ന്നാ​ലും നി​ങ്ങ​ളെ എ​നി​ക്ക് വ​ലി​യ ഇ​ഷ്‌​ടാ..​കാ​ര​ണം സ​ത്യം ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യു​ന്ന​വ​രോ​ട് എ​നി​ക്ക് ഒ​രു ബ​ഹു​മാ​ന​മാ​ണ്...​ഞാ​ൻ എ​ന്താ​യാ​ലും വ​രും’ ഒ​രു​പാ​ട് തി​ര​ക്കി​നി​ട​യി​ലും മൂ​പ്പ​ര് വ​ന്ന് വാ​ക്ക് പാ​ലി​ച്ചു.

ഇ​ത് ഇ​ന്ന് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പം പ​റ​യും?..​പ്രി​യ​പ്പെ​ട്ട വി​ഡി​എ​സ് ..നി​ങ്ങ​ൾ ഇ​ന്ന് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട​പ്പോ​ൾ സാ​ധ​ര​ണ മ​നു​ഷ്യ​രു​ടെ കേ​ര​ളം ഇ​ങ്ങി​നെ സ​ന്തോ​ഷം കൊ​ണ്ട് ഇ​ള​കി മ​റി​യാ​ൻ കാ​ര​ണം.

നി​ങ്ങ​ൾ സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ കൂ​ട്ട​ത്തി​ൽ നി​ന്ന് അ​വ​രു​ടെ ചൂ​ടും ചൂ​രും നി​സ​ഹാ​യ​ത​യും ക​ണ്ണീ​രും നി​ല​വി​ളി​യും..​പു​തി​യ ത​ല​മു​റ​യു​ടെ ഊ​ർ​ജ്ജ​വും പ്ര​തീ​ക്ഷ​യും ഏ​റ്റെ​ടു​ത്ത് ന​ട​ന്ന​തു​കൊ​ണ്ടാ​ണ്...​നി​ങ്ങ​ൾ ഈ ​കേ​ര​ള​ത്തോ​ട് വാ​ക്ക് പാ​ലി​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്..​ആ​ശം​സ​ക​ൾ.’’​ഹ​രീ​ഷ് പേ​ര​ടി​യു​ടെ വാ​ക്കു​ക​ൾ.

Movies

വേ​ണു​ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ ത​ന്നെ ഇ​രു​ന്നാ​ൽ മ​തി, സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക​ണം: സു​ധീ​ർ

വി.​ഡി. സ​തീ​ശ​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​ക​ണം എ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ ത​ന്നെ ഇ​രു​ന്നാ​ൽ മ​തി​യെ​ന്നും ന​ട​ൻ സു​ധീ​ർ. 

നി​ങ്ങ​ളോ​ടു​ള്ള പ്ര​ണ​യം കൊ​ണ്ടോ പ്രേ​മം കൊ​ണ്ടോ ന​ന്മ കൊ​ണ്ടോ ഒ​ന്നു​മ​ല്ല ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ഒ​രു ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ച്ചു​കൊ​ണ്ടാ​ണ് അ​ത് ന​ട​ന്ന​തെ​ന്നും സു​ധീ​ർ കു​റി​ച്ചു. 

‘‘എ​ന്‍റെ പൊ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​രേ നി​ങ്ങ​ളൊ​രു തീ​രു​മാ​ന​മെ​ടു​ക്ക്. മ​നു​ഷ്യ​ന് ടി​വി​യോ ഫെ​യ്സ്ബു​ക്കോ ഇ​ൻ​സ്റ്റ​യോ തു​റ​ക്കാ​ൻ ര​ക്ഷ​യി​ല്ല. എ​ന്തു​വാ ഇ​ത്, നി​ങ്ങ​ളോ​ടു​ള്ള പ്ര​ണ​യം കൊ​ണ്ടോ പ്രേ​മം കൊ​ണ്ടോ ന​ന്മ കൊ​ണ്ടോ ഒ​ന്നു​മ​ല്ല, ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്, അ​ല്ല. ഒ​രു ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ച്ചു, അ​തു​കൊ​ണ്ടാ​ണ്.

അ​തു നി​ങ്ങ​ളു​ടെ ക്രെ​ഡി​റ്റ് ആ​യോ വ​ലി​യ സം​ഭ​വ​മാ​യോ ഒ​ന്നും കാ​ണ​ല്ലേ, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ മ​ണ്ട​ന്മാ​രൊ​ന്നു​മ​ല്ല, വെ​റു​തെ വെ​റു​പ്പി​ക്ക​ല്ലേ. നി​ങ്ങ​ളെ​ല്ലാ​വ​രും കൂ​ടി ന​റു​ക്കി​ട്ടോ തീ​രു​മാ​ന​മെ​ടു​ത്തോ ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​ക്.

ആ ​മ​നു​ഷ്യ​ൻ കു​റെ കി​ട​ന്ന് ക​ഷ്ട​പ്പെ​ട്ട​ത​ല്ലേ, അ​ങ്ങേ​രെ ആ​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. പി​ന്നെ നി​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഉ​ണ്ട​ല്ലോ. എ​ന്തു വേ​ണ​മെ​ങ്കി​ലും ചെ​യ്തോ, വെ​റു​പ്പി​ക്ക​ല്ല്. 

ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ൽ കു​റ​ച്ച് സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ ഒ​ള്ളൂ നി​ങ്ങ​ൾ, ഇ​നി അ​തും കൂ​ടി ഇ​ല്ലാ​താ​കും. കെ.​സി. വേ​ണു​ഗോ​പാ​ല്‍ സാ​റി​നോ​ട് ഒ​ര​പേ​ക്ഷ​യു​ണ്ട്, നി​ങ്ങ​ൾ ക​ഴി​യു​ന്ന​തും കേ​ര​ള​ത്തി​ൽ വ​രാ​തി​രി​ക്കു​ക.

ഡ​ല്‍​ഹി​യി​ൽ ഇ​രു​ന്ന് ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ക. ഇ​വി​ടു​ത്തെ മു​ഖ്യ​മ​ന്ത്രി​യേ​ക്കാ​ൾ വ​ലി​യ പ​വ​ർ ഉ​ള്ള ആ​ളാ​ണ് നി​ങ്ങ​ൾ, ഡ​ൽ​ഹി​യി​ൽ നി​ന്നും നി​ങ്ങ​ൾ ഇ​ങ്ങോ​ട്ടു പോ​ന്നാ​ൽ അ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ ആ​ര് നോ​ക്കും. അ​വി​ടെ അ​ടു​പ്പി​ൽ പൂ​ച്ച പെ​റ്റു​കി​ട​ക്കും, ആ​രും ഉ​ണ്ടാ​കി​ല്ല.

ത​ല​പ്പി​ത്തി​രി​ക്കു​ന്ന നേ​താ​വി​നെ ക​ണ്ടൊ​ന്നും ഒ​രു​കാ​ര്യ​വും പ്ലാ​ൻ ചെ​യ്യ​രു​ത്. ചീ​റ്റി​പ്പോ​കും, മ​ന​സി​ലാ​യി​ല്ലേ, ഇ​ങ്ങോ​ട്ട് വ​ര​ണ്ട, നി​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി ത​ന്നെ​യാ​ണ് ന​ല്ല​ത്.’’​സു​ധീ​റി​ന്‍റെ വാ​ക്കു​ക​ൾ.

 

Kerala

പ്രി​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യാ​യി പി​ണ​റാ​യി, പി​ന്നാ​ലെ സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റ​ത്തി​നു​ള്ള സാ​ധ്യ​ത തെ​ളി​യു​ന്നു. കോ​ൺ​ഗ്ര​സ് ന​യി​ക്കു​ന്ന യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം മ​റി​ക​ട​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്പോ​ഴും, മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വോ​ട്ട​ർ​മാ​രു​ടെ ആ​ദ്യ പ​രി​ഗ​ണ​ന പി​ണ​റാ​യി വി​ജ​യ​ന് ത​ന്നെ​യാ​ണ്.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം നി​ല​നി​ൽ​ക്കു​മ്പോ​ഴും മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി​യാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പി​ന്തു​ണ​യ്ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നെ​യാ​ണ്. 33% വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് 21% പി​ന്തു​ണ​യോ​ടെ തൊ​ട്ടു​പി​ന്നി​ൽ.

യു​ഡി​എ​ഫ് ഇ​ത്ത​വ​ണ 78 മു​ത​ൽ 90 വ​രെ സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട 71 എ​ന്ന സം​ഖ്യ യു​ഡി​എ​ഫ് അ​നാ​യാ​സം മ​റി​ക​ട​ക്കു​മെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ഹാ​ട്രി​ക് വി​ജ​യം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ എ​ൽ​ഡി​എ​ഫി​ന് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ നി​രാ​ശ ന​ൽ​കു​ന്ന​താ​ണ്. എ​ൽ​ഡി​എ​ഫി​ന് 50 മു​ത​ൽ 60 വ​രെ സീ​റ്റു​ക​ൾ മാ​ത്ര​മേ ല​ഭി​ക്കാ​നി​ട​യു​ള്ളൂ എ​ന്നാ​ണ് പ്ര​വ​ച​നം. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ന് വ​ലി​യ ഇ​ടി​വ് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, ഭ​ര​ണ​ത്തോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് സ​ർ​വേ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

 

Kerala

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള സം​വാ​ദം: 'ഫേ​സ്ബു​ക്കി​ൽ ത്രി​ല്ലി​ല്ല, നേ​രി​ട്ട് വേ​ണം'; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി വി.​ഡി. സ​തീ​ശ​ൻ

പ​റ​വൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സം​വാ​ദം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ൽ ത​ന്‍റെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഫേ​സ്ബു​ക്കി​ലൂ​ടെ​യു​ള്ള സം​വാ​ദ​ങ്ങ​ളി​ൽ ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നും, രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ ജ​ന​മ​ധ്യ​ത്തി​ൽ നേ​രി​ട്ട് സം​വ​ദി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ എ​ഴു​ത്തു​ക​ളേ​ക്കാ​ൾ, ജ​ന​ങ്ങ​ൾ സാ​ക്ഷി​ക​ളാ​കു​ന്ന തു​റ​ന്ന വേ​ദി​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി വി​ക​സ​ന-​ഭ​ര​ണ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ് താ​ൻ വെ​ല്ലു​വി​ളി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ വ​ലി​യ 'ത്രി​ല്ലി​ല്ലെ​ന്ന്' അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ളും ഭ​ര​ണ നേ​ട്ട​ങ്ങ​ളും നേ​ർ​ക്കു​നേ​ർ ച​ർ​ച്ച ചെ​യ്യ​പ്പെ​ട​ട്ടെ എ​ന്നും, അ​തി​ൽ ജ​ന​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ എ​ന്നു​മാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. വി​ക​സ​ന മു​ര​ടി​പ്പും അ​ഴി​മ​തി​യും ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തു​കൊ​ണ്ടു​ള്ള കൃ​ത്യ​മാ​യ മ​റു​പ​ടി വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​തീ​ശ​ന്‍റെ ഈ ​പ​രി​ഹാ​സം ക​ല​ർ​ന്ന പ്ര​തി​ക​ര​ണം.

 

District News

ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മൈ​ക്ക് സെ​റ്റ് വാ​ങ്ങി ന​ൽ​കു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത മൈ​ക്ക് സെ​റ്റ് തി​രി​കെ​ത​രാ​ത്ത പ​ക്ഷം ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​ണ്‍​ഗ്ര​സി​ന്‍റെ ചെ​ല​വി​ൽ മൈ​ക്ക് സെ​റ്റ് വാ​ങ്ങി ന​ൽ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ മൈ​ക്ക് എ​ടു​ത്തു​കൊ​ണ്ടു​പോ​യ പോ​ലീ​സി​നെ​തി​രെ മോ​ഷ​ണ​ത്തി​ന് കേ​സെ​ടു​ക്ക​ണം. ആ​ശ​മാ​രു​ടെ വാ​ക്കു​ക​ൾ ജ​നം കേ​ൾ​ക്കു​ന്ന​തി​നെ സ​ർ​ക്കാ​ർ എ​ന്തി​ന് ഭ​യ​പ്പെ​ടു​ന്നു. സം​സ്ഥാ​നം ക​ട്ടു​മു​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ രോ​ദ​നം കേ​ൾ​ക്കാ​ൻ മ​ന​സി​ല്ല. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ച​വി​ട്ടി​മെ​തി​ക്കു​ന്ന​തെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, ഭാ​ര​വാ​ഹി​ക​ളാ​യ പാ​ലോ​ട് ര​വി, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, എം.​എ വാ​ഹി​ദ്, ബി.​ആ​ർ.​എം ഷ​ഫീ​ർ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kerala

ത​ദ്ദേ​ശ വോ​ട്ട​ര്‍ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത് സി​പി​എം നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ; വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. വി​വ​ര​ശേ​ഖ​ര​ണ​ത്തി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ സ​ഹാ​യം തേ​ടി​യ​തി​ലൂ​ടെ​യാ​ണ് ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ത്തി​യ​തെ​ന്ന് സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ട് ചെ​യ്ത പ​ല​രു​ടെ​യും വോ​ട്ടു​ക​ള്‍ പ​ട്ടി​ക​യി​ലി​ല്ല. മൂ​ന്നും നാ​ലും വ​ര്‍​ഷം മു​മ്പ് മ​രി​ച്ച​വ​രു​ടെ പേ​രു​ക​ള്‍ പോ​ലും പ​ട്ടി​ക​യി​ലു​ണ്ട്. ഒ​രു വീ​ട്ടി​ലു​ള്ള​വ​രു​ടെ വോ​ട്ട് പോ​ലും പ​ല വാ​ര്‍​ഡു​ക​ളി​ലാ​യാ​ണ്. ഒ​രു തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​മ്പ​റി​ല്‍ ഒ​ന്നി​ല​ധി​കം വോ​ട്ടു​ക​ളു​ണ്ട്. ഇ​തി​ന്‍റെ​യെ​ല്ലാം തെ​ളി​വു​ക​ള്‍ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മം അ​നു​സ​രി​ച്ച് പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി​വ​രെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​മെ​ന്നാ​ണ്. എ​ന്നാ​ല്‍ നി​ല​വി​ല്‍ ഇ​ത് 15 ദി​വ​സ​ത്തേ​ക്ക് പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത് എ​ന്തി​നാ​ണെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

ഇ​ത്ത​വ​ണ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു. രാ​ത്രി പ​ത്താ​യാ​ലും പോ​ളിം​ഗ് തീ​രാ​ത്ത അ​വ​സ്ഥാ​ണ് നി​ല​വി​ലു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. ഇ​ത് മാ​റ്റാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

ചി​കി​ത്സ വേ​ണ്ട​ത് ആ​രോ​ഗ്യ വ​കു​പ്പി​നെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പി​ആ​ര്‍ ഏ​ജ​ന്‍​ജി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന വി​ശേ​ഷ​ണ​ങ്ങ​ള്‍ അ​ല്ല യ​ഥാ​ര്‍​ഥ ആ​രോ​ഗ്യ കേ​ര​ളം. ചി​കി​ത്സ വേ​ണ്ട​ത് ആ​രോ​ഗ്യ വ​കു​പ്പി​നാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന്യൂ​റോ​ളി വി​ഭാ​ഗം മേ​ധാ​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. കാ​ല​ങ്ങ​ളാ​യി പ്ര​തി​പ​ക്ഷം ആ​വ​ര്‍​ത്തി​ച്ച് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളും ഇ​തു​ത​ന്നെ​യാ​ണ്.


സ​ര്‍​ജ​റി ചെ​യ്താ​ല്‍ തു​ന്നി​ക്കൂ​ട്ടാ​നു​ള്ള നൂ​ലു പോ​ലും ഇ​ല്ലാ​ത്ത മെ​ഡി​ക്ക​ല്‍ കേ​ള​ജു​ക​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്നും സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ല. ഇ​ര​ന്നു മ​ടു​ത്തെ​ന്നാ​ണ് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത്. രോ​ഗി ത​ന്നെ സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യും ആ​രോ​ഗ്യ കി​ര​ണ​വും ഹൃ​ദ്യ​വും ജെ​എ​സ്എ​സ്‌​കെ​യും നി​ല​ച്ചു. മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന് കോ​ടി​ക​ള്‍ കു​ടി​ശി​ക വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മ​രു​ന്നു​ക​ള്‍ കി​ട്ടാ​താ​യ​ത്.


കു​ടി​ശി​ക ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മ​രു​ന്നു വി​ത​ര​ണ ക​മ്പ​നി​ക​ള്‍ 30 ശ​ത​മാ​നം വ​രെ​യാ​ണ് വി​ല വ​ര്‍​ധി​പ്പി​ച്ച​ത്. പ​ല ക​മ്പ​നി​ക​ളും മ​രു​ന്നി​ന്‍റെ​യും ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണം നി​ര്‍​ത്തി. വി​ഷ​യം ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ മ​റു​പ​ടി​യാ​ണ് മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തെ കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​ന് യു​ഡി​എ​ഫ് നി​യോ​ഗി​ക്കു​ന്ന ഹെ​ല്‍​ത്ത് ക​മ്മി​ഷ​ന്‍ ഇ​ന്നു മു​ത​ല്‍ നി​ല​വി​ല്‍ വ​രു​മെ​ന്നും വി.​ഡി. സ​തീ​ഷ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up